ചെങ്ങന്നൂർ: യുവമോർച്ച ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ യുവജനവഞ്ചനയ്ക്കെതിരെ മുനിസിപ്പൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീനാഥ് പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ചെങ്ങന്നൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് ക്യഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രോഹിത് രാജ്, നിയോജകമണ്ഡലം സെക്രട്ടറി വിവേക്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജയക്യഷ്ണൻ നായർ, ട്രഷറർ അഭിജിത്.ആർ, ശ്രുതി.എസ്, അക്ഷയ് മോഹൻ, അരുൺ, ഡി.അഭിഷേക്, ഡി.അഭിജിത്, ഗൗതം മനോജ്‌, സനൽ കുമാർ അനന്ദു ക്യഷ്ണൻ എന്നിവർ പ്രസംഗിച്ചു.