അമ്പലപ്പുഴ: നാടിനു വേണ്ടി ജീവിതം ഹോമിച്ച പ്രവാസികളെ രോഗ വാഹകരായി ചിത്രീകരിച്ച് സംസ്ഥാന സർക്കാർ ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻ്റ് എം.ലിജു പറഞ്ഞു. പ്രവാസി ദ്രോഹ നിലപാടിനെതിരെ യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടാനത്ത് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എ.എ.റസാഖ് അദ്ധ്യക്ഷത വഹിച്ചു.എ.എം.നസീർ, എസ്.സുബാഹു, എ.എൻ.പുരം ശിവകുമാർ ,പി.സാബു, എസ്.പ്രഭുകുമാർ, തോമസ് ചുള്ളിക്കൽ, ബിന്ദുബൈജു, ബേബി പാറക്കാടൻ, പ്രദീപ് കൂട്ടാല, നസീർ സലാം, മൈക്കിൾ പി ജോൺ, സി.രാജു, യു.എം.കബീർ, സുരേഷ് ബാബു, വി.ദിൽ ജിത്ത്, അനിൽകുമാർ, സി.ശശികുമാർ ,അനിൽ കല്ലൂപറമ്പിൽ, പി.എം.ജോസി തുടങ്ങിയവർ സംസാരിച്ചു.