ആലപ്പുഴ: കുട്ടനാടൻ ജനതയെ പ്രളയജലത്തിൽ മുക്കുവാനുള്ള യു.ഡി.എഫ്,ബി.ജെ.പി നീക്കത്തിനെതിരെ തോട്ടപ്പള്ളി സ്പിൽവേയിലേക്ക് സി.പി.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ജലയാത്ര നടത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അറിയിച്ചു.

വൈകിട്ട് 4 ന് കരുമാടിയിൽ നിന്ന് ആരംഭിച്ച് തോട്ടപ്പള്ളി പൊഴിമുഖത്ത് എത്തും. തുടർന്ന് പൊതുയോഗം നടക്കും. 6ന് പ്രതിഷേധക്കാർ മൊബൈൽ ഫോണിലെ ടോർച്ച് ഓൺ ചെയ്ത് പ്രതിഷേധ ജ്വാല തെളിക്കും. തോട്ടപ്പള്ളി പൊഴിയുടെ ആഴവും വീതിയും കൂട്ടിയും കരുവാറ്റ ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിച്ചും കുട്ടനാട്ടിൽ ഒഴുകിയെത്തുന്ന വെള്ളം സുഗമമായി ഒഴുക്കി കളയുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നാസർ പറഞ്ഞു. യു.ഡി.എഫ്, ബി.ജെ.പി സഖ്യം തോട്ടപ്പള്ളി പൊഴിമുറിക്കലിനെതിരെ വ്യാജ പ്രചരണവുമായാണ് രംഗത്ത് വന്നിട്ടുള്ളത്. മന്ത്രി ജി.സുധാകരനെതിരായി നടത്തുന്ന നുണ പ്രചാരണം അവസാനിപ്പിക്കണമെന്നും ആർ.നാസർ ആവശ്യപ്പെട്ടു.