തുറവൂർ: കളരിക്കൽ ഗുരുകൃപ സ്വയം സഹായ സമിതി തുറവുർ ടി.ഡി.സ്കുളിലേക്ക് ടി.വി.നൽകി. പ്രസിഡന്റ്‌ എൻ.കെ ചിത്രൻ, സെക്രട്ടറി ഷാബു ഗോപാൽ എന്നിവർ ചേർന്ന് സ്കൂൾ മാനേജർ എച്ച്. പ്രേം കുമാറിന് കൈമാറി. പ്രിൻസിപ്പാൾ കുമാരി കെ.എൻ. പത്മം,അദ്ധ്യാപകൻ ജയപ്രകാശ്, രജീഷ് എന്നിവർ പങ്കെടുത്തു.