ആലപ്പുഴ :ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.മഹേശന്റ നിര്യാണത്തിൽ ബി.ഡി.ജെ.എസ് കുട്ടനാട് മണ്ഡലം കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് പി.സി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.എസ്. ബിജു, അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.ജി.സുഭാഷ്, കെ.പി.സുബീഷ്, വിനോദ് മേപ്രാശ്ശേരി, പി ടി.വിജയൻ ,പി.പ്രദീപ്, എം.സുധീരൻ,രഞ്ചു വി.കാവാലം, സുശീലാ മോഹൻ, കെ.വി.ഷാജി എന്നിവർ സംസാരിച്ചു.