ty

ഹരിപ്പാട്: ക്വാറന്റൈനിൽ കഴിയുന്നവർക്ക് മൂന്ന് നേരവും ഭക്ഷണമെത്തിച്ചു നൽകി​യ സുനന്ദയ്ക്ക് ആദരം. സി.ബി.സി. വാര്യർ ഫൗണ്ടേഷൻ പ്രവർത്തകർ വീട്ടിലെത്തി കരുവാറ്റ പാലയ്ക്കാട്ട് പറമ്പിൽ സുനന്ദയെ

ആദരി​ച്ചത്.

ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവർ താമസിക്കുന്ന ലോഡ്ജുകളിലും വീടുകളിലും മൂന്ന് നേരവും ഭക്ഷണമെത്തിച്ചു നൽകിയാണ് സുനന്ദ കൊവിഡ് പ്രതിരോധത്തിന് മാതൃകയായത്.

പതിമൂന്നാം വാർഡ് എ.ഡി.എസ് സെക്രട്ടറി കൂടിയായ സുനന്ദ ലോക് ഡൗൺ കാലത്ത് സാമൂഹ്യ അടുക്കളയിൽ നിന്നും ഭക്ഷണം എത്തിക്കുന്ന വോളന്റി​യർ പ്രവർത്തനം മൂന്ന് മാസമായി തുടരുകയാണ്. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുവാൻ എല്ലാവരും മടി കാണിച്ചപ്പോഴാണ് സുനന്ദ ഒരു ദിവസം പോലും മുടങ്ങാതെ മഴയും വെയിലും കൊണ്ട് സൈക്കിളിൽ ഭക്ഷണമെത്തിച്ചത്. ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ പൊന്നാടയണിച്ച് ആദരിച്ചു. കരുതൽ പാലിയേറ്റീവ്വ്‌ സെക്രട്ടറി ജി.രവീന്ദ്രൻ പിള്ള, വൈസ് ചെയർമാൻ ഓമനക്കുട്ടൻ, ട്രഷറർ എൻ.സോമൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ എസ്.സുരേഷ്, കെ.ധർമ്മപാലൻ, സി.പി.എം എൽ.സി സെക്രട്ടറി വി.രാജു, അഡ്വ.ജയകൃഷ്ണൻ, ജയദേവൻ, ഷീബ എന്നിവർ പങ്കെടുത്തു.