ഹരിപ്പാട്: തുറന്നു കിടന്ന ജനലിലൂടെ വീട്ടമ്മയുടെ 5 പവന്റെ മാല തട്ടിയെടുത്തു. കരുവാറ്റ പുത്തൻ കണ്ടത്തിൽ സുമ ലക്ഷ്മിയുടെ (39) മാലയാണ് മോഷണം പോയത്. വ്യാഴാഴ്ച വെളുപ്പിന് മൂന്നു മണിയോടെയാണ് സംഭവം. ജനലിനു സമീപമായിരുന്നു ഇവർ കിടന്നുറങ്ങിയിരുന്നത്. മാല പൊട്ടിച്ചതായി തോന്നിയപ്പോൾ തന്നെ ഇവർ ഉണർന്നെങ്കിലും മോഷ്ടാവിനെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് ഹരിപ്പാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മുറിയിൽ സുമ ലക്ഷ്മിയോടൊപ്പം ഭർത്താവ് മനോജ് കുമാറും മക്കളും ഉണ്ടായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.