ആലപ്പുഴ : ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിൽ നടപ്പാക്കുന്ന ഇ @മാരാരി പതിനൊന്നാമത് പ്രാദേശിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ടി. എം തോമസ് ഐസക് നിർവഹിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായകരമായി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യുവിന്റെ നേതൃത്വത്തിലാണ് ഇ @ മാരാരി പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്.

സർവോദയപുരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.സ്‌നേഹജൻ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ, വാർഡ് അംഗങ്ങളായ സി.ആർ.രമേശൻ, വി.എസ്.ശിവക്കുട്ടൻ, വി.സേതുനാഥ്, സി.ആർ.സിയിൽ നിന്നുള്ള ബി.പി.ഒ.സൽമോൻ എന്നിവർ പങ്കെടുത്തു.