ആലപ്പുഴ:ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ആലപ്പുഴ എം.എം.എ യു.പി സ്‌കൂൾ റിട്ട.പ്രഥമാദ്ധ്യാപകനുമായ ലജനത്ത് വാർഡ് നീതു നിവാസിൽ എ.സുലൈമാൻ കുഞ്ഞ് (78) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
ആലപ്പുഴ ക്രസന്റ് സർവീസ് സൊസൈറ്റിയുടെയും ഓർഫനേജിന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഇസ്ലാമിക്ക് സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി, അസോസിയേഷൻസ് ഓഫ് ഓർഫനേജ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ കേരള സംസ്ഥാന വൈസ് പ്രസിഡന്റ്, ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ കേന്ദ്ര കൗൺസിൽ അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ:ഹഫ്‌സ . മക്കൾ:നദീറ (പൊലീസ് സർവീസ് സൊസൈറ്റി, ആലപ്പുഴ),നഹാസ്(അസി.എൻജിനിയർ കെ.എസ്.ഇ.ബി),നൗഫൽ(ഇറിഗേഷൻ വകുപ്പ്),രഹന (ആർ.ഡി.ഒ ഓഫീസ് ആലപ്പുഴ).
മരുമക്കൾ:ദിലീപ് (ഡിഫൻസ് റിട്ട.ജീവനക്കാരൻ),ഷിബി നഹാസ്,ജാരിയ, ഫസൽ.