road

പൂച്ചാക്കൽ: തൈക്കാട്ടുശേരി പി.എസ് കവല - ചൂരമന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, പഞ്ചായത്തംഗവും ബി.ജെ.പി.ജില്ലാസെക്രട്ടറിയുമായ വിമൽ രവീന്ദ്രന്റെ ഏകദിന ദിന ഉപവാസം ജില്ലാ പ്രസിഡൻറ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് കമ്മറ്റി പ്രസിഡന്റ് പി.എൻ.സിദ്ധാർത്ഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.ആർ.രാജേഷ്, പി.ആർ.സുധി, കെ.രാജേഷ്, ആശാ സുരേഷ്, കെ.എൻ.സരസൻ, സന്ധ്യ ബിജു, ഇടത്തറ രാജേഷ് എന്നിവർ സംസാരിച്ചു.