മാവേലിക്കര: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസികളെ അവഗണിക്കുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന ധർണയുടെ ഭാഗമായി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കല്ലുമല രാജൻ അദ്ധ്യക്ഷനായി. കെ.കെ.ഷാജു, കെ.പി.ശ്രീകുമാർ, കെ.ആർ.മുരളീധരൻ, കുഞ്ഞുമോൾ രാജു, കെ.സണ്ണികുട്ടി, കെ.ഗോപൻ, ജി.വേണു, രാജൻ പൈനുമ്മൂട്ടിൽ, ഗീത രാജൻ, കെ.എൽ.മോഹൻലാൽ, എം.കെ.സുധീർ, കുറത്തികാട് രാജൻ, പി.രാമചന്ദ്രൻപിള്ള, എൻ.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.