മാവേലിക്കര: നഗരസഭാ അതിർത്തിയിലെ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു. കൗൺസിലർമാരായ എസ്.രാജേഷ്, ആർ.രാജേഷ് കുമാർ, ജയശ്രീ അജയകുമാർ, ജി.ലത, ശ്രീര‍ഞ്ജിനിയമ്മ, വിജയമ്മ ഉണ്ണികൃഷ്ണൻ, സുജാതദേവി, ഉമയമ്മ വിജയകുമാർ എന്നിവരാണ് ഉപരോധ സമരം നടത്തിയത്. 30ന് മുമ്പായി പ്രശ്നം പരിഹരിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പുതിയ എൽ.ഇ.ഡി വിളക്കുകൾ ജൂലായ് 10ന് മുമ്പായി സ്ഥാപിക്കാമെന്നും സെക്രട്ടറി അറിയിച്ചതായി കൗൺസിലർമാർ പറഞ്ഞു.