sameeksha

ആലപ്പുഴ : ഡി.വൈ.എഫ്.ഐയുടെ ടിവി ചലഞ്ചിന്റെ ഭാഗമായി, യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമീക്ഷ എന്ന സാംസ്കാരിക സംഘടന ചെട്ടികാട് ശ്രീ ചിത്തിര മഹാരാജ വിലാസം ഗവ.യു.പി.സ്കൂളിന് 10 ടിവികൾ നൽകി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു വിതരണോദ്ഘാടനം നിർവ്വഹിച്ചു. എസ്.എം.സി ചെയർമാൻ എൻ.റ്റി.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രാഹുൽ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ഡി സുധീഷ്,മാരാരിക്കുളം ഏരിയ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, ഏരിയ കമ്മിറ്റി പ്രസിഡന്റ് അരുൺ പ്രശാന്ത്, സജി രാജൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ജി.വേണു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യേശുദാസ് നന്ദിയും പറഞ്ഞു.