a


മാവേലിക്കര: ഇന്ധന വിലവർദ്ധനയ്‌ക്കെതിരെ സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ പരിധിയിലുള്ള 110 വാർഡ് കേന്ദ്രങ്ങളിൽ സമരം നടത്തി. മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ഓലകെട്ടിയമ്പലം പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം ഏരിയാ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

പുന്നമൂട് പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷ് സമരം ഉദ്ഘാടനം ചെയ്തു. പൈനുംമൂട് പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര സമരം ഉദ്ഘാടനം ചെയ്തു. കറ്റാനം പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ കമ്മിറ്റിയംഗം കോശി അലക്സ് സമരം ഉദ്ഘാടനം ചെയ്തു.