മാരാരിക്കുളം:കോമളപുരത്തെ സ്പിന്നിംഗ് മില്ലിലെ മുഴുവൻ തൊഴിലാളികളെയും ബദലികളാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതോടെ 345 തൊഴിലാളികൾ ആനുകൂല്യങ്ങൾക്ക് അർഹരായി. ഇവരുടെ പ്രതിമാസ വേതനം 18000 രൂപയ്ക്ക് മുകളിലാകും.ധനകാര്യ മന്ത്റി ടി.എം.തോമസ് ഐസക്കും,വ്യവസായ മന്ത്റി ഇ.പി.ജയരാജനും കമ്പനി സന്ദർശിച്ചപ്പോൾതൊഴിലാളികളെ ഉടനെ ബദലികൾ ആക്കുമെന്ന് നൽകിയ ഉറപ്പാണ് പാലിക്കപ്പെട്ടത്.

കമ്പനി തുറക്കുന്ന സമയത്ത് ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരായ 106 പേരും
ട്രെയിനിയായി കയറിയ 239 പേരും അടക്കമുള്ളവരെയാണ് ബദലികളാക്കിയത്. ഇതോടെ ആലപ്പുഴ ജില്ലയിൽ ഏ​റ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമായി കോമളപുരം സ്പിന്നേഴ്‌സ് മാറി.

എട്ടുവർഷമായി പൂട്ടിക്കിടന്നിരുന്ന ഈ സ്ഥാപനം 2010 ൽ എൽ.ഡി.എഫ് സർക്കാരാണ് തുറന്നത്. സ്വകാര്യ മേഖലയിലായിരുന്ന സ്ഥാപനം സർക്കാർ ഏറ്റെടുത്തു.