chikilsa

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 5695ാം നമ്പർ ചെന്നിത്തല ഗുരുധർമാനന്ദജി ശാഖാംഗമായ ചാങ്ങയിൽ നാരായണിയ്ക്ക് യോഗം ജനറൽ സെക്രട്ടറിയുടെ ചികിത്സാ സഹായനിധിയിൽ നിന്ന് അനുവദിച്ച തുക മാന്നാർ യൂണിയൻ ചെയർമാൻ ഡോ എം പി വിജയകുമാർ കൈമാറി. കൺവീനർ ജയലാൽ എസ്‌. പടിത്തറ, അഡ്മിനിസ്‌ട്രേറ്റീവ്

കമ്മിറ്റി അംഗം ഹരി പാലമൂട്ടിൽ, ശാഖ പ്രസിഡന്റ് മധുസൂദനൻ, വൈസ് പ്രസിഡന്റ് സഹദേവൻ, സെകട്ടറി സദാനന്ദൻ എന്നിവർ പങ്കെടുത്തു.