കറ്റാനം: കുടുക്കയിൽ സൂക്ഷിച്ച പണം സഹപാഠിയ്ക്ക് ടി വി വാങ്ങാൻ നൽകി വിദ്യാർത്ഥികൾ .കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി കേഡറ്റുകളാണ് മൂന്ന് എൽ.ഇ.ഡി ടെലിവിഷനുകൾ പാവപ്പെട്ട കൂട്ടുകാർക്കായി വാങ്ങിനൽകിയത് .ചടങ്ങിൽ രൂപത കറസ്പോണ്ടൻറ് വെരി.റവ.ജോർജ് ചരുവിളയിൽ എപ്പിസ്കോപ്പ, സ്കൂൾ എച്ച്.എം ബിജു.ടി വർഗീസ്, കുറത്തികാട് സർക്കിൾ ഇൻസ്പെക്ടർ ബി.സാബു, സ്കൂൾ പി.റ്റി.എ പ്രസിഡൻറ് എൻ.എം.നസീർ, റാണി സൂസൻ ജോർജ്, ജി.റോയി, ബിന്ദു അലക്സ് എന്നിവർ പങ്കെടുത്തു.