മാവേലിക്കര: റോഡരികി​ൽ അവശനി​ലയി​ൽ കണ്ട യുവാവിന് സിവിൽ ഡിഫൻസ് യൂണിറ്റ് പ്രവർത്തകൻ രക്ഷകനായി​. വെട്ടിയാർ മാധവപുരം എം.രാധാകൃഷ്ൺ (51)നാണ് കല്ലിമേൽ ജില്ലാ കൃഷിത്തോട്ടത്തിന് സമീപം അവശനായി കാണപ്പെട്ട പതിനെട്ടുകാരന് രക്ഷകനായത്. കഴിഞ്ഞ ദിവസം രാവിലെ മാവേലിക്കര ട്രഷറിയിൽ സേവന പ്രവർത്തനത്തിനായി പോകുമ്പോൾ ബൈക്കിൽ ചാരി അവശനിലയിൽ ഇരിക്കുന്ന യുവാവിനെ കണ്ടു. പ്രഥമശുശ്രൂഷ നൽകിയ ശേഷം രാധാകൃഷ്ണൻ യുവാവിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. വിവരമറിഞ്ഞ് വീട്ടുകാർ എത്തിയെങ്കി​ലും അവരുടെ കൈവശം പൈസ ഇല്ലായി​രുന്നു. തുടർന്ന് ഡ്രൈവിംഗ് ലൈസൻസ് നൽകി മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുകളും വാങ്ങി നൽകിയ ശേഷമാണ് രാധാകൃഷ്ണൻ മടങ്ങിയത്.