മാവേലിക്കര: ബി.ജെ.പി മാവേലിക്കര നഗരസഭ തെക്ക്, വടക്ക് ഏരിയാ കമ്മി​റ്റികളുടെ നേതൃത്വത്തിൽ ഭാരതത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു. ധീരജവാന്മാർക്ക് പുഷ്പാർച്ചന നടത്തുകയും ചൈനയുടെ പതാകയും ചൈനീസ് പ്രസിഡന്റിന്റെ ചിത്രവും കത്തിക്കുകയും ചെയ്തു. മാവേലിക്കര കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ പരിപാടി ബി. ജെ. പി സംസ്ഥാന സമിതി അംഗം വെട്ടിയാർ മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര മുനിസിപ്പാലിറ്റി തെക്കൻ ഏരിയ പ്രസിഡന്റ് ജീവൻ.ആർ ചാലിശേരിൽ അദ്ധ്യക്ഷനായി. ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് പൂവത്തുമഠം മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ട്രഷറർ കെ.എം ഹരികുമാർ, തെക്കൻ ഏരിയ ജനറൽ സെക്രട്ടറി സുജിത്ത്.ആർ പിള്ള, വടക്കൻ ഏരിയാ ജനറൽ സെക്രട്ടറി ദേവരാജൻ പ്രായിക്കര, ഏരിയ വൈസ് പ്രസിഡന്റ് ഗോപൻ സർഗ്ഗ, ജില്ലാ കമ്മറ്റി അംഗങ്ങളായ വിജയകുമാർ പരമേശ്വരത്ത്, ജയശ്രീ അജയകുമാർ, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി എസ്.രംഗനാഥൻ, എസ്.സി മോർച്ച മണ്ഡലം സെക്രട്ടറി അനിൽ.കെ.ജി, ന്യൂനപക്ഷ മോർച്ച മണ്ഡലം സെക്രട്ടറി സോബി തോമസ്, തെക്കൻ ഏരിയ വൈസ് പ്രസിഡന്റ് രാജേഷ് കാട്ടുവള്ളി, സെക്രട്ടറി സുരേഷ് കുമാർ.ജി, വടക്കൻ ഏരിയ സെക്രട്ടറി സുരേഷ് കുമാർ, കൗൺസിലർമാരായ സുജാത ദേവി, വിജയമ്മ ഉണ്ണികൃഷ്ണൻ, ഉമയമ്മ വിജയകുമാർ, ചെല്ലപ്പൻ കണ്ടിയൂർ, എസ്.സി മോർച്ച തെക്കൻ ഏരിയ പ്രസിഡന്റ് മണിക്കുട്ടൻ, സന്തോഷ്, വിജയകുമാർ എന്നിവർ സംസാരിച്ചു.