കു​ട്ട​നാ​ട് :എ​സ്.​എൻ.ഡി.പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യൻ സെ​ക്ര​ട്ട​റി​യും കു​ട്ട​നാ​ട് യൂ​ണി​യൻ മുൻ ചെ​യർ​മാ​നുമാ​യി​രു​ന്ന കെ.കെ.മ​ഹേ​ശന്റെ നി​രൃാ​ണ​ത്തിൽ കു​ട്ട​നാ​ട് സൗ​ത്ത് യൂ​ണി​യൻ അ​നു​ശോ​ചി​ച്ചു. യോഗത്തിൽ ചെ​യർ​മാൻ ജെ സ​ദാ​ന​ന്ദൻ അ​ദ്ധ്യക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യർ​മാൻ എൻ.മോ​ഹൻ​ദാ​സ്, കൺ​വീ​നർ അ​ഡ്വ. സു​പ്ര​മോ​ദം, ജോ​യിന്റ് കൺ​വീ​നർ എ. ജി.സു​ഭാ​ഷ്, വ​നി​താ സം​ഘം ഭാ​ര​വാ​ഹി​കൾ, യൂ​ത്ത് മൂ​വ്‌​മെന്റ് , വൈ​ദി​ക സം​ഘം ഭാ​ര​വാ​ഹി​കൾ തു​ട​ങ്ങി​യ​വർ

പങ്കെടുത്തു.