abhilash

കുട്ടനാട്: എ.സി റോഡിൽ മങ്കൊമ്പ് കെ.എസ്.എഫ്.ഇയ്ക്ക് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഹൗസ്‌ബോട്ട് ജീവനക്കാരനായ ചേന്നങ്കരി ശങ്കരപുരം മുരളീധരന്റെ മകൻ അഭിലാഷ് (39) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്‌ രണ്ടരയോടെയായിരുന്നു അപകടം.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, അഭിലാഷ് സഞ്ചരിച്ച ബൈക്ക് എതിരെ പാൽകയറ്റിവന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റ അഭിലാഷിനെ ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക്‌ രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ :സ്വപ്ന, മക്കൾ:അരുണിമ, കാർത്തിക.