a

മാവേലിക്കര: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകണമെന്നും നിയമന നിരോധനവും പിൻവാതിൽ നിയമനവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സമരം ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ ചുനക്കര, ജില്ലാ കമ്മറ്റി അംഗം സുജിത്ത് വെട്ടിയാർ, മണ്ഡലം ഭാരവാഹികളായ ആദർശ് ലാൽ, ഹരി, വിനീത്, ശ്രീമോൻ നെടിയത്ത്, സുബിത്ത് രഞ്ജിത്ത്, അഭിജിത്ത് എന്നിവർ സംസാരിച്ചു.