nidheesh

മാന്നാർ : ഡിഷ്‌ ടിവി കണക്ഷൻ നൽകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വീട്ടുടമയ്ക്ക് ഗുരുതര പരിക്കേറ്റു. ബുധനൂർ പെരിങ്ങാട് കുറിഞ്ഞിത്തറ താഴ്ചയിൽ നിധീഷ് ഭവനത്തിൽ പരേതരായ അച്ചൻകുഞ്ഞ് - ജഗദമ്മ ദമ്പതികളുടെ മകൻ നിധീഷ് കുമാർ (36)ആണ് മരിച്ചത്. പരിക്കേറ്റ ബുധനൂർ കടമ്പൂർ താളുകാട്ട് വർഗീസിനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കടമ്പൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപമുള്ള വർഗീസിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. ഡിഷ് ടിവി കണക്ഷൻ നൽകുന്നതിനിടെ നിധീഷിനും വർഗീസിനും ഷോക്കേൽക്കുകയായിരുന്നു. തെറിച്ചു വീണ നിധീഷിനെ ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരുമലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ബുധനൂർ പെരിങ്ങാട് ഡിഷ്‌ ടിവി സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: സുനിത. സഹോദരൻ: അനീഷ്