s

 ജി​ല്ലയി​ൽ നടപ്പാക്കുക 9 കോടിയുടെ പദ്ധതികൾ

ആലപ്പുഴ:സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷീര വിപ്ലവത്തിന് തയ്യാറെടുക്കുകയാണ് ജില്ല. ഒമ്പത് കോടിയിൽപ്പരം രൂപ ചെലവിട്ടു നിരവധി പദ്ധതികളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ക്ഷീര വികസന വകുപ്പ് നടപ്പാക്കുക. വകുപ്പിന്റെ പതിവ് പദ്ധതികൾക്ക് പുറമേയാണിത്.

ക്ഷീരകർഷകരുടെ ഉപജീവനമാർഗ പിന്തുണ ഘടക വികസനം, ഡയറി ഫാമുകളുടെ അടിസ്ഥാന വികസനവും ആധുനീകരണവും തീ​റ്റപ്പുൽ കൃഷി വികസനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പത്തോളം പദ്ധതികൾ നടപ്പാക്കും..

ദേശസാൽകൃത, സഹകരണ ബാങ്കുകളുടെ സഹായത്തോടെ പശു ഡയറി യൂണി​റ്റുകൾക്ക് ധനസഹായം, തീ​റ്റപ്പുല്ല് കൃഷിക്കുള്ള ധനസഹായം, വൈക്കോൽ ബെയിലിംഗ് യൂണി​റ്റ്, സംഘങ്ങൾ വഴി കന്നുകാലി തീ​റ്റ വിതരണം ചെയ്യാനുള്ള പദ്ധതി, ക്ഷീരകർഷകർക്ക് പച്ചപ്പുൽ കൃഷിക്ക് ധനസഹായം, ചാണക ജൈവവള യൂണി​റ്റ്, കുട്ടനാടൻ മേഖലയിലെ ക്ഷീരകർഷകർക്ക് എലിവേ​റ്റഡ് കാലിത്തൊഴുത്ത് നിർമ്മാണത്തിന് ധനസഹായം, എലിവേ​റ്റഡ് വൈക്കോൽപ്പുര നിർമ്മാണത്തിന് ധനസഹായം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്.

ഡയറി ഫാം വികസനം

600 ക്ഷീരകർഷകർക്ക് കന്നുകാലി തൊഴുത്ത് നിർമ്മിക്കുന്നതിനും അ​റ്റകു​റ്റപ്പണി നടത്തുന്നതിനും കന്നുകാലി വളർത്തലുമായി ബന്ധപ്പെട്ട മ​റ്റ് ആധുനീകരണത്തിനുമായി ആകെ ചെലവിന്റെ 50 ശതമാനം (പരമാവധി 50,000 രൂപ) ധനസഹായം നൽകും.

50%

കുട്ടനാടൻ മേഖലയിലെ ക്ഷീരകർഷകർക്ക് എലിവേ​റ്റഡ് കാലിത്തൊഴുത്ത്, എലിവേ​റ്റഡ് വൈക്കോൽപ്പുര എന്നിവ നിർമ്മിക്കുന്നതിന് ആകെ ചെലവിന്റെ 50 ശതമാനം(പരമാവധി 50,000രൂപ )ധനസഹായം നൽകും.

തീറ്റപ്പുല്ല് ഉത്പാദനം

ക്ഷീരമേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയായ പാലിന്റെ ഉത്പാദനച്ചെലവ് കുറയ്ക്കാൻ 142 ഹെക്ടർ സ്ഥലത്ത് തീ​റ്റപ്പുല്ല് കൃഷി ചെയ്യുന്നതിന് ധനസഹായം നൽകും. 72 ഗ്രാമപഞ്ചായത്തുകളിലായി രണ്ട് ഹെക്ടർ സ്ഥലത്ത് തീ​റ്റപ്പുല്ല് കൃഷി ചെയ്യാൻ ലക്ഷ്യമിടുന്നു. കുട്ടനാട്ടിൽ യഥേഷ്ടം ലഭിക്കുന്ന വൈക്കോൽ ബെയിൽ ചെയ്ത് സൂക്ഷിക്കുന്നതിനും വിപണനം നടത്തുന്നതിനും ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് സംഘങ്ങൾക്ക് പരമാവധി 15,000 രൂപ ധനസഹായം നൽകും.

ഡയറി യൂണിറ്റുകൾ

ജില്ലയിൽ 380 ഒ​റ്റ പശു ഡയറി യൂണി​റ്റും 380 രണ്ടു പശു ഡയറി യൂണി​റ്റും സ്ഥാപിക്കുന്നതിന് സഹായം നൽകും.

നിലവിൽ ഒരു പശുവിനെ എങ്കിലും വളർത്തുന്ന കർഷകരാണ് ഇതിന്റെ ഗുണഭോക്താക്കൾ.

 യുവജനങ്ങൾക്കും വനിതകൾക്കും മുൻഗണന നൽകും.

 72 ഗ്രാമപഞ്ചായത്തുകളിലും 5 മുനിസിപ്പാലി​റ്റികളിലുമായി 5 ഡയറി യൂണി​റ്റുകൾ വീതം സ്ഥാപിക്കും.

50,000

12 ബ്ലോക്കുകളിലായി പ്രവർത്തിച്ചുവരുന്ന ക്ഷീര സംഘങ്ങൾക്ക് 12 ഹെക്ടർ സ്ഥലത്ത് സ്വന്തമായോ പാട്ടത്തിനോ പച്ചക്കറി കൃഷി ചെയ്തു വിപണനം നടത്താൻ ഹെക്ടറിന് 50,000 രൂപ ധനസഹായം നൽകും.