suga

ആലപ്പുഴ: ഗാൽവൻ താഴ്വരയിൽ വീര മൃത്യു വരിച്ച ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ക്വി​റ്റ് ഇന്ത്യ സ്മാരകത്തിന് മുന്നിൽ നടന്ന മാതൃരാജ്യ വീരമൃത്യു ദിനാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി .സുഗതൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.മനോജ് കുമാർ അദ്ധ്യക്ഷനായി. മുൻസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, നെടുമുടി ഹരികുമാർ, ജി സഞ്ജീവ് ഭട്ട്, ജ്യോതിമോൾ, ബഷീർ കോയാപറമ്പിൽ , കെ.നൂറുദ്ദീൻ കോയ, എസ് മുകുന്ദൻ, ഒ.കെ.ഷഫീക്ക്, മോളി ജേക്കബ്, സജേഷ് ചക്കുപറമ്പിൽ തുടങ്ങിയവർ പ്റസംഗിച്ചു.