ഹരിപ്പാട്: കടലിൽ വലവീശാൻ ഇറങ്ങി തിരയിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. വലിയഴീക്കൽ കുന്നുംപുറത്ത് ദിനേശിനെയാണ് (30) കോസ്റ്റൽ വാർഡൻ ഡി. ബിനു രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ ബിനുവിന് നിസാര പരിക്കേറ്റു. വലിയഴീക്കൽ പൊഴിക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം. ഇരുവരേയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.