ആലപ്പുഴ: ഇന്ധന വിലവർദ്ധനവിനും അമിത വൈദ്യുതി ചാർജിനുമെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാതിരപ്പള്ളിയിൽ നടന്ന സായാഹ്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. അസംഘടിത തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.അനിൽകുമാർ ആര്യാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ബി.യശോധരൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഹരി പാണ്ടനാട്, ജില്ലാ ജനറൽ സെക്രട്ടറി സി.കെ.വിജയകുമാർ, കെ.ആർ.രാജാറാം, മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ചിദംബരൻ, ടി.വി.ആനന്ദൻ, വളയംചിറ മോഹനൻ, സി.സി.നിസാർ, അശോകൻ കാളാശ്ശേരി, ബി.എൻ.ജയചന്ദ്രൻ, കെ.സി.ഷഡാനന്ദൻ, പാതിരപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ.ലിയോൺ, ഐഡാ വിൻസെന്റ്, അജികുമാർ, രശ്മി രാജേഷ്, സോബിൻ, ശ്യംജിത്ത്, ദീപു, റാം മോഹൻ, റഷീദ്, വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.