ആലപ്പുഴ: ലോക്ക് ഡൗൺ കാലത്ത് അടഞ്ഞ് കടന്ന വ്യാപാര സ്ഥാപനങ്ങളുടെയും വാടകക്കെട്ടിടങ്ങളുടെയും വാടക ഇളവ് ചെയ്ത് കൊടുക്കണമെന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടും വാടകക്കാർക്ക് ഇളവ് ലഭിക്കുന്നില്ലെന്ന് പരാതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാർ ഉത്തരവ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. . ഇതിൽ പ്രതിഷേധിച്ച് ജൂലായ് രണ്ടിന് രാവിലെ 10 ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുമ്പിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധർണ നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.നസറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്സര എന്നിവർ അറിയിച്ചു.