കായംകുളം: സസ്യമാർക്കറ്റ് ഷോപ്പിംഗ് കോപ്ലക്‌സിലെ കടമുറികൾ വ്യാപാരികൾക്ക് ഉടൻ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ടൗൺ നോർത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ കവാടത്തിനു മുന്നിൽ ധർണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഡി.അശ്വനിദേവ് ഉദ്ഘാടനം ചെയ്തു.
നോർത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, സംസ്ഥാന സമിതി അംഗമായ പാറയിൽ രാധാകൃഷ്ണൻ, മഠത്തിൽ ബിജു, പാലമുറ്റത്ത് വിജയകുമാർ, എൻ.ശിവാനന്ദൻ, മണ്ഡലം ഭാരവാഹികളായ ജെ.മുരളീധരൻ, കെ.എ.വെങ്കിടേഷ്, ഷീജാതങ്കച്ചൻ, പി.കെ.സജി, എൽ.ജയകുമാർ, എസ്.മഹേഷ്, അഡ്വ.സജീവ്, കൗൺസിലർമാരായ രാജേഷ് കമ്മത്ത്, രമണിദേവരാജൻ, സുരേഖദിലീപ്, ഷീല പ്രസാദ്, അനിൽഅനിഴം, രാധാകൃഷ്ണൻ, ശാന്താരാജൻ, നാരായണപിളള, അനിൽ സരസ്സ്, റമിൽ, ലാൽജി തുടങ്ങിയവർ സംസാരിച്ചു.