പൂച്ചാക്കൽ: വേമ്പനാട്ടു കായലിൽ മത്സ്യ ബന്ധന ബോട്ടിൽ ഡീസൽ കടത്തിയയാളെ റിമാൻഡ് ചെയ്തു. പാലക്കാട് കൊപ്പം പഞ്ചായത്തിൽ മുണ്ടക്കാട്ട് തൊടിയിൽ ഫൈസൽ(44) ആണ് റിമാൻഡിലായത്. വ്യാഴാഴ്ച പെരുമ്പളം ഇറപ്പുഴ ഭാഗത്ത് ഇയാൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മണൽത്തിട്ടയിൽ ഉറച്ചു പോയിരുന്നു.സഹായിക്കാനായി എത്തിയ മത്സ്യതൊഴിലാളികളാണ് പല ബാരലുകളിലായി ഡീസൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടത്.സംശയം തോന്നിയ തൊഴിലാളികൾ പൂച്ചാക്കൽ പൊലീസിൽ വിവരം അറിയിച്ചു. പരിശോധനയിൽ 1400 ലിറ്റർ ഡീസൽ കണ്ടെത്തി.ഡീസൽ കൊണ്ടു പോകുന്നതിനിനായി യാതൊരുവിധ രോഖകളും ഇല്ലായിരുന്നുയെന്നും, എവിടെക്ക് കൊണ്ടു പോകുകയായിരുന്നു എന്നതിനെപ്പറ്റി അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.