ആലപ്പുഴ: കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ദിവസവും ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്നലെ മാത്രം 21പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 157 ആയി . ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ പതിനാലു പേർ വിദേശത്തുനിന്നും ഏഴുപേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 20പേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വരെ രോഗ വിമുക്തരായവരുടെ എണ്ണം 105ആണ്.
കുവൈറ്റിൽ നിന്നും എത്തിയ പാലമേൽ സ്വദേശി, മാവേലിക്കര സ്വദേശി, 57വയസുള്ള നൂറനാട് സ്വദേശി , ചേർത്തല സ്വദേശി, ദമാമിൽ നിന്നും എത്തിയ അരൂക്കുറ്റി സ്വദേശി, മുംബയിൽ നിന്നും ട്രെയിനിൽ കൊച്ചിയിൽ എത്തിയ ചെന്നിത്തല സ്വദേശിയായ അച്ഛനും മകനും .കുവൈറ്റിൽ നിന്നും എത്തിയ ചെന്നിത്തല സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ കായംകുളം സ്വദേശി , ഹൈദരാബാദിൽ എത്തിയ ചെങ്ങന്നൂർ സ്വദേശിനി , കുവൈറ്റിൽ നിന്നും എത്തിയ വെൺമണി സ്വദേശി, .കുവൈറ്റിൽ നിന്നും എത്തിയ മുഹമ്മ സ്വദേശി, കുവൈറ്റിൽ നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കെ ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 48വയസുള്ള കരുവാറ്റ സ്വദേശി , റിയാദിൽ നിന്നുംഎത്തിയ പുലിയൂർ സ്വദേശിയായ യുവതി , മുംബയിൽ നിന്നും ട്രെയിനിൽ കൊച്ചിയിൽ എത്തിയ അരൂർ സ്വദേശികളായ 62വയസുള്ള അമ്മയും മകളും , തമിഴ്‌നാട്ടിൽ നിന്നും സ്വകാര്യ വാഹനത്തിൽ എത്തി നിരീക്ഷണത്തിലായിരുന്ന 47വയസുള്ള അരൂക്കുറ്റി സ്വദേശി, മുംബയിൽ നിന്നും സ്വകാര്യ വാഹനത്തിൽ എത്തിയ തലവടി സ്വദേശി, ഖത്തറിൽ നിന്നും എത്തിയ ചെട്ടികുളങ്ങര സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ കുമാരപുരം സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ കായംകുളം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിതീകരിച്ചത്. .
ജില്ലയിൽ നിലവിൽ 7130 പേരാണ് നിരീക്ഷണത്തിലുള്ളത് . 166 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.