milk

പൂച്ചാക്കൽ: തൈക്കാട്ടുശേരി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം അഡ്വ: ഷാനിമോൾ ഉസ്മാൻ എം.എൽ.എ. നിർവഹിച്ചു. പ്രസിഡന്റ് ജി.രാജപ്പൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മിൽമ ഡയറക്ടർ ബോർഡ് അംഗം കരുമാടി മുരളി ,പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശൻ, ബേബി, പ്രവീണ, കെ.പി.സുരേഷ്ബാബു, മരോട്ടിക്കൽ ഷാജി, സാമുവൽ തുടങ്ങിയവർ സംസാരിച്ചു.