ആലപ്പുുഴ: തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം ഇന്നലെ കളക്ടർ എ.അലക്‌സാണ്ടർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പൊഴിമുഖത്തെ 260 മീറ്റർ ഭാഗത്തെ ചെളിയും മണലും നീക്കാൻ കെ.എം.എം.എൽ അധികൃതർക്ക് കളക്ടർ നിർദ്ദേശം നൽകി. പൊഴിമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന ചെളിയും മണലും നീക്കാനും നിർദ്ദേശിച്ചു. ഒരാഴ്ചയ്ക്കകം ചെളിയും മണലും നീക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.