ആലപ്പുഴ: കെ.എസ്.ആർ.ടി.സി റിലേ സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ സൗകര്യം ആരംഭിച്ചു. ആലപ്പുഴയിൽ നിന്നും എറണാകുളം, കൊല്ലം ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബസുകൾ എറണാകുളം ,കൊല്ലം എന്നിവിടങ്ങളിൽ എത്തുന്ന സമയം അനുസരിച്ച് എറണാകുളത്ത് നിന്നും തൃശ്ശൂരിലേക്കും, കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കും സീറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും . online.keralartc.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ബുക്കിങ്ങ് നടത്താവുന്നതാണ്.