ambala

അമ്പലപ്പുഴ: ദേശീയപാതയിൽ പുന്തല ഭാഗത്ത് ഇന്നലെ പുലർച്ചെ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. തോട്ടപ്പള്ളി യദുലാലയത്തിൽ രാമചന്ദ്രന്റെ മകൻ യദുകൃഷ്ണൻ (24), കോളനി നമ്പർ 119 ൽ അനിയുടെ മകൻ അപ്പു (23) എന്നിവരാണ് വ്യാഴാഴ്ച രാത്രി മരിച്ചത്.

ഹരിപ്പാട് ഭാഗത്തേക്ക് പോയ ലോറിയുമായി എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ച് തന്നെ ഇരുവർക്കും മരണം സംഭവിച്ചു. പുന്തലയിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങിയതായിരുന്നു ഇരുവരും .അപ്പു ഐസ് പ്ലാന്റ് ജീവനക്കാരനും യദു കൃഷ്ണൻ ചേർത്തല കെൽട്രോൺ ജീവനക്കാരനുമാണ്. യദു കൃഷ്ണന്റെ മാതാവ് യശോധര .സഹോദരി: അനൂജ. അപ്പുവിന്റെ മാതാവ് ഗീത. സഹോദരൻ:അനന്തു