photo

ചേർത്തല:കണിച്ചുകുളങ്ങര വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1963-64 എസ്.എസ്.എൽ.സി ബാച്ചിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി ടി.വികൾ വാങ്ങി നൽകി.പൂർവ വിദ്യാർത്ഥി സംഗമം രക്ഷാധികാരി സി.ജി.പത്മസേനൻ,ചെയർമാൻ വി.കെ.മോഹനദാസ്,കെ.വിദ്യാധരൻ,ഡി.രാധാകൃഷ്ണൻ,കെ.സുഗുണൻ എന്നിവർ ചേർന്ന് പ്രഥമ അദ്ധ്യാപിക കെ.പി.ഷീബയ്ക്ക് ടി.വി.കൈമാറി.സ്റ്റാഫ് സെക്രട്ടറി കെ.ഡി.അജിമോൻ,ബാബു രാമചന്ദ്രൻ,എസ്.സുജീഷ് എന്നിവർ പങ്കെടുത്തു.