മാവേലിക്കര: മദ്യനയം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാനും മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതാദ്ധ്യക്ഷനുമായ ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്‌​നാത്തിയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. ലോക ലഹരിവിരുദ്ധ ദിനത്തിൽ മാവേലിക്കര താലൂക്ക് ആഫീസിന് മുമ്പിൽ മദ്യവിരുദ്ധ ജനകീയ മുന്നണി സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരസേനാനി ഗംഗാധര പണിക്കർ അധ്യക്ഷനായി. വി.പി ജയചന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചുനക്കര ജനാർദ്ദനൻ നായർ, മോൺ.ജോസ് വെണ്മലോട്ട്, ഫാ.മത്തായി വിളനിലത്ത്, കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, ഫാ.സോനു ജോർജ്, ജോർജ് തഴക്കര, സിംജോസാമുവൽ സഖറിയ, ബോവസ് മാത്യു, ഫാ.ബനഡിക്ട് പെരുമുറ്റത്ത്, കെ.എസ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.