ആലപ്പുഴ പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെയും വർദ്ധിപ്പിച്ച ഇൻഷ്വറൻസ് പ്രിമിയത്തിനെതിരെയും കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലും ഹെഡ്പോസ്റ്റ് ഓഫീസ്, അമ്പലപ്പുഴ പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലും നിൽപ്പ് സമരം നടത്തി.. സംസ്ഥാന കമ്മിറ്റി അംഗം അഫ്സൽ ഉദ്ഘാടനം ചെയ്തു.. മോബി പുന്നമട അദ്ധ്യക്ഷത വഹിച്ചു..