മാവേലിക്കര: തഴക്കര പഞ്ചായത്തിലെ കല്ലുമല മാർക്കറ്റിൽ വ്യാപാരികളിൽ നിന്ന് കരാറുകാരൻ അമിത പിരിവ് ഈടാക്കുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തിൽ കല്ലുമല, ഉമ്പർനാട് വാർഡ് കോൺഗ്രസ് കമ്മി​റ്റികൾ പ്രതിഷേധിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എം.കെ. സുധീർ ഉദ്ഘാടനം ചെയ്തു. നിരക്ക് വർദ്ധന പിൻവലിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്താൻ യോഗം തീരുമാനിച്ചു. കെ.കെ. കുര്യൻ അദ്ധ്യക്ഷനായി. ജി. സന്തോഷ് കുമാർ, വിജയൻപിള്ള, ടി.ജെ. ബേബി, പ്രഭാകര കുറുപ്പ്, സുരേഷ്, സുഗതൻ, രാജമ്മ അജയകുമാർ, അയ്യപ്പൻപിള്ള എന്നിവർ സംസാരിച്ചു.