nsstv

കുട്ടനാട്: കുട്ടമംഗലം സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളായ സാംലാലിനും രാജശ്രീക്കും എബ്രഹാം സാഗറിനും ഇനി വീട്ടിലിരുന്നു തന്നെ ഓൺലൈനായി പാഠങ്ങൾ പഠിച്ചു മിടുക്ക് തെളിയിക്കാം. സ്കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം, സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് സുഹൃത്തുക്കളാണ് ഇവർക്കു വേണ്ടി കൈ കോർത്തത്.

ക്ലാസുകൾ ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞെങ്കിലും ഇവരുടെ വീടുകളിൽ ടിവിയൊ സ്മാർട്ട് ഫോണോ ഇല്ലാതിരുന്നതിനാൽ മൂവരുടെയും പഠനം മുടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ വിവരം അദ്ധ്യാപകരുടേയും മറ്റു സുഹൃത്തുക്കളുടേയും ശ്രദ്ധയിൽ വരുന്നത്. സുഹൃത്തുക്കൾക്ക് പുറമെ അദ്ധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും പുതിയ ടി.വിയുമായി ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാരും വിവരം അറിയുന്നത്. സ്‌കൂൾ മാനേജർ കെ.എ. പ്രമോദ്, പി.ടി.എ പ്രസിഡന്റ് ആർ. റിഷോർ, പ്രിൻസിപ്പൽ ബി.ആർ. ബിന്ദു എന്നിവർ പങ്കെടുത്തു