rto-tv

ചാരുംമൂട് : ഫോട്ടോഗ്രാഫിക്ക് അവാർഡായി ലഭിച്ച തുകകൊണ്ട് രണ്ടാം ക്ളാസുകാരിക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജാണ്

നൂറനാട് പണയിൽ ഗവ. എസ് കെ വി എൽ പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അനാമികയ്ക്ക് പഠനാവശ്യത്തിനായി ടിവി വാങ്ങി നൽകിയത്. കഴിഞ്ഞ ദിവസം ആർ.രാജേഷ് എം.എൽ.എ അനാമികയുടെ വീട്ടിലെത്തി ടിവി ഓൺ ചെയ്ത് വിക്ടേഴ്സ് ചാനൽ വച്ചതോടെ ഈ കൊച്ചുമിടുക്കിയുടെ ഓൺലൈൻ പഠനത്തിന് തുടക്കമായി.

ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ.ആർ.സുലേഖ, വാർഡ് മെമ്പർ ശ്രീനി പണയിൽ, പി.ടി.എ പ്രസിഡന്റ് സന്ധ്യ , ടീച്ചർമാരായ ആരതി , സമിത എന്നിവർ പങ്കെടുത്തു.. അനാമികയ്ക്ക് മാവേലിക്കര ജോയിന്റ് ആർ.ടി. ഒ ഓഫീസിലെ ജീവനക്കാർ വാങ്ങിയ പഠനോപകരണങ്ങൾ എ.എം.വി.ഐ ശ്യാം കുമാർ കൈമാറി .