പൂച്ചാക്കൽ: തെരുവു നായയുടെ കടിയേറ്റ് ഏഴുപേർ ആശുപത്രിയിലായി. ഏഴു പശുക്കുട്ടികൾക്കും കടിയേറ്റു.
പാണാവള്ളി പന്ത്രണ്ടാം വാർഡിൽ, പടിഞ്ഞാറെ പുതുശേരിൽ തങ്കമണി, കണിയാംവെളി ശ്രീജിത്ത്, അരുന്ധതിമന്ദിരം ബാലൻ, വൈശ്യംപറമ്പിൽ മോഹനൻപിള്ള, അറയ്ക്കൽ രതീഷ്, റോയി വൈശ്യംപറമ്പ്, ഓമനക്കുട്ടൻ കണിയാംവെളി, എന്നിവർക്കും, പണിക്കശേരി ജോണിച്ചന്റെ മൂന്നു കിടാരികൾക്കുമാണ് കടിയേറ്റത്.
പരിക്കേറ്റവർക്ക് വിവിധ ആശുപത്രികളിലും, കിടാരികൾക്ക് ഡോ. മനുജയനും പ്രാഥമിക ചികിത്സ നൽകി. കടിച്ച നായയെ പിടികൂടിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം പി.എം.പ്രമോദ്, പഞ്ചായത്ത് പ്രസിഡൻറ് പ്രദീപ് കൂടക്കൽ, പഞ്ചായത്തംഗം ഷീല കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.