കുട്ടനാട്: പുതിയ വീടിന്റെ നിർമ്മാണത്തിനിടെ താത്കാലിക ഷെഡ് തീപിടിച്ചു നശിച്ചു.
വെളിയനാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കൊച്ചാലയ്ക്കാട്ടു പറമ്പിൽ അനിൽകുമാറിന്റെ ഷെഡാണ് നശിച്ചത്.
പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ രാത്രി തങ്ങുന്നതൊഴികെ ബാക്കി കാര്യങ്ങൾ ഈ ഷെഡിലായിരുന്നു. കഴിഞ്ഞ രാത്രി രണ്ടരയോടെയായിരുന്നു തീ പിടിത്തം.
ഉള്ളിൽ സൂക്ഷിച്ചിരുന്ന വിറകിന് തീ പിടിച്ചതോടെയാണ് സംഭവം അറിയുന്നത്. ഉടനെ തന്നെ അയൽവാസികൾ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആർക്കും പരിക്കില്ല. ചങ്ങനാശേരിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.