ചേർത്തല:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചേർത്തല എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധദിനം ആചരിച്ചു.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിലേയ്ക്ക് മാറിയ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് യുട്യൂബ് ലൈവ് ചാനലുകളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ്.രാജൻ യുട്യൂബ് ചാനൽ ഉദ്ഘാടനവും ലഹരിവിരുദ്ധ സന്ദേശവും നൽകി. പ്രിൻസിപ്പൽ യു.ജയൻ അദ്ധ്യക്ഷത വഹിച്ചു.എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് ഷൈമ കുട്ടപ്പൻ,ഹെഡ്മിസ്ട്രസ് ടി.കെ.പ്രശോഭ,സജിമോൻ,തങ്കമണി,സുനന്ദ എന്നിവർ പങ്കെടുത്തു.