ആലപ്പുഴ: ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ച അച്ഛനെ ശുശ്രൂഷിച്ചിരുന്ന മകനും മരിച്ചു. തകഴി പൊത്തപ്പള്ളി വീട്ടിൽ മോഹൻദാസിന്റെ മകൻ സതീഷ് കുമാർ (അയ്യപ്പൻ) ആണ് മരിച്ചത്. പിതാവ് മോഹൻദാസ് 12 ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ബാധിച്ചാണ് മരിച്ചത്.വർഷങ്ങളായി ഇവർ ചെന്നൈയിലാണ് താമസം.

പനി ബാധിച്ചു ഒരാഴ്ചയായി വീട്ടിൽ വിശ്രമത്തിലായിരുന്ന സതീഷ് കുമാറിനെ ഇന്നലെ രാവിലെ മദ്രാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു.ചെന്നൈ മന്ദവല്ലി രാജലക്ഷ്മി മെട്രികുലേഷൻ സ്കൂളിലെ അദ്ധ്യാപകനാണ്. ഇതോടെ ചെന്നൈയിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി