ചേർത്തല: ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് ടി.വി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജി. ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ആന്റണി,അനിൽകുമാർ, ബി.സലിം,രമേശൻ,ഡി.പ്രകാശൻ,രാജേശ്വരി,സരസമ്മ,ആർ.സുഖലാൽ,ഡി. ബാബു എന്നിവർ പങ്കെടുത്തു.
ചേർത്തല:ഉഴുവ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ടി.വി നൽകി. കോൺഗ്രസ് വയലാർ ബ്ലോക്ക് പ്രസിഡന്റ് വി.എൻ അജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ആർ രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എസ്. അജിതകുമാരി,കെ.ജെ.കുര്യൻ, സി.ആർ സന്തോഷ്, എസ്.ശിവൻകുട്ടി,ബാലചന്ദ്രൻ,സ്മിത ഷാജി,കെ.ടി ജോൺ എന്നിവർ പങ്കെടുത്തു.