ആലപ്പുഴ : തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്തുകളിൽ ഇന്ന് മുതൽ ജൂലായ് 3 രാത്രി 12 വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തോട്ടപ്പള്ളി സ്പിൽവേയുടെ ആഴം കൂട്ടുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ ചില സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനാലാണ് നടപടി.