മാന്നാർ: ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ ക്രെയിനിൽ കുടുങ്ങി. മാവേലിക്കര -മാന്നാർ സംസ്ഥാന പാതയിൽ മാന്നാർ ടൗണിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നു വരികയായിരുന്ന കാർ ക്രെയിനിനെ മറികടക്കുന്നതിനിടെ കുടുങ്ങുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാർ പുറത്തെടുത്തത്. പിൻഭാഗത്തെ ഡോർ പൂർണമായി തകർന്നു.