ചേർത്തല: കൊവിഡിന്റെ പശ്ചാത്തലത്തിൽ സൗജന്യ വൈദ്യപരിശോധനയോടൊപ്പം കോട്ടയ്ക്കൽ ആയുർവേദ ശാലയുടെ മരുന്നുകൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള 23 വാർഡുകളിലും എത്തിക്കുന്ന പദ്ധതികൾക്ക് തുടക്കം കുറിച്ചു.
പഞ്ചായത്തും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും ചേർന്ന് നടത്തുന്ന പദ്ധതിയായ ആയുർഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കിന് പിന്തുണയുമായി കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്,ആയുർവേദ മെഡിക്കൽ അസോസിസിയേഷൻ ഒഫ് ഇന്ത്യ, ആയുർവേദ മെഡിസിൻ മാന്യുഫാക്‌ചറേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ, ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിസിയേഷൻ എന്നിവരുമുണ്ട്. തണ്ണീർമുക്കത്ത് ഇല്ലം ആയുർവേദിക് ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ ക്ലിനിക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് നിർവഹിച്ചു. സുബ്രഹ്മണ്യൻ മൂസത്ത് അദ്ധ്യക്ഷത വഹിച്ചു.സാനുസുധീന്ദ്രൻ,ഡോ.പ്രശാന്ത് മൂസത്ത് എന്നിവർ സംസാരിച്ചു.