1

കായംകുളം: കുന്നത്താലുമൂട് പ്രിയദർശിനി വികലാംഗ അയൽകുട്ടത്തിന്റെ നേതൃത്വത്തിൽ വികലാംഗർക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറി കിറ്റും വിതരണം ചെയ്തു.

വാർഡ് കൗൺസിലർ എസ്.കേശുനാഥ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അനിത ഷാജി അദ്ധ്യക്ഷയായി. അയൽകൂട്ട പ്രസിഡന്റ് മോഹൻ വെമ്പാലിൽ, സെക്രട്ടറി സുരേഷ് പ്രസാദ്, ഗീതബാബു തുടങ്ങിയവർ സംസാരിച്ചു.